
പാണന്റെ പാട്ടുകള്‍ കേള്‍ക്കാത്തതെന്തേ..?
കൊക്കുകൊണ്ടായിരം താളമടിച്ചൊരെന്‍,
കൊത്തുംമരക്കിളികളെവിടെയിഭൂമിയില്‍..?
ഇല്ലൊരുമരത്തിന്റെ തണലില്ല ഇവിടെ ഒരു-
വേരില്ല വിത്തില്ല കായില്ല പൂവില്ല.
പൂര്‍വികര്‍ പാകിയവിത്തിന്റെ മണികളും,
പത്തായപ്പുരകളില്‍ കാണുന്നതില്ല.
അച്ഛന് വിതച്ചു മുളപ്പിച്ചമണ്ണിലെ-
നെടുമ്പെരനിറച്ചുള്ള വിത്തുനെല്ലും-
നെടുവീര്‍പ്പിട്ടുറങ്ങുന്ന കാളനും വെള്ളയും,
കാടയും കോടയും കിട്ടുവും തങ്കയും-
ഇല്ലിവിടെ മണ്ണിന്റെ മക്കളായ് മര്‍ത്യരേ..?
പുഞ്ചകള്‍ പുഷ്പ്പിച്ച പാടമദ്ധ്യത്തിലെ,
മാളികയില്‍നിന്നും പാട്ടുകള്‍കേള്‍ക്കുന്നു.
ചുറ്റും തണല്‍ പാകി നിന്നമരങ്ങളും,
മവും പലതരം വാകയും ഉമ്മത്തും,
തേക്കും തളിരിട്ട പ്ലാവിന്റെ മക്കളും,
കവിനകത്തുള്ള ഔഷധ സസ്യവും,
ഒക്കെയും സ്വപ്നമായ് കണ്ടുമയങ്ങുന്നു.
സര്‍വവും സത്യമായ് നമ്മളറിയുന്നു.
ആയിരം പ്രാവുകള്‍ പൂര്‍വികരുമായ് വാണ,
ആ വലിയ വ്രുക്ഷവും വള്ളിയും ഖനികളും,
ഒരുകൊയ്ത്തു പാട്ടിന്റെ ഏഴുസ്വരംതീര്‍ത്ത,
പരുവയും ഫണമുള്ളസര്‍പ്പസുന്ദരികളും,
പുറ്റും പുറംചിതലില്‍ നക്കിത്തുടക്കുന്ന,
ചോണനുറുംബും ചെറിയപലപ്രാണിയും,
ഇല്ലിവിടെ മണ്ണിന്റെ കൂട്ടുകാരായ്...
ഇല്ലിവിടെ മണ്ണിന്നു രോമാഞ്ചമായ്..