മരം പറഞ്ഞത്....
വരണ്ടമണ്ണില്‍ പൊരിഞ്ഞ എന്റെ വേരുകള്‍ക്ക്,
ജലധാരകള്‍ തൂകിയപ്പോള്‍,
എന്റെ സ്നേഹം കനികളായ് പൂത്തു.
കരിയുമെന്നവിശ്വാസത്തിലായിരുന്നു ഇലകള്‍.
ഇപ്പോള്‍,ഹരിതവര്‍ണ്ണം പ്രാപിച്ചുകൊണ്ടിരിക്കുന്നു.
വിത്തു പറഞ്ഞത്.......
എനിക്ക് മുളക്കണം മുളപൊട്ടി വീണ്ടും മരമാകണം.
ആകാശമുട്ടോളം വളര്‍ന്ന് വലുതാകണം,
കൂടില്ലാത്തക്കിളികള്‍ക്ക് ഒന്നു തലചായ്ക്കാന്‍,
ഞാന്‍ നിന്നുകൊടുക്കും.
മണ്ണ് പറഞ്ഞത്....
ഞാനില്ലാതെ നീയില്ല.
നിനക്ക് നിലയുറക്കണമെങ്കില്‍,
എന്റെ അനുമതികൂടിയേ തീരു.
എനിക്ക് സമ്മതമാണ്.