ആദ്യകാലങ്ങളില്‍ മിമിക്രിക്ക് ഇത്ര പ്രചാരം ഇല്ലായിരുന്നു.ഇന്നിപ്പോള്‍ ജീവിച്ചിരിക്കുന്നവരും,അല്ലാത്തവരുമായി പലരേയും അനുകരിച്ച് നടക്കുന്ന കലാകാരന്മാര്‍ കവലകള്‍ തോറും പാറ്റപോല്‍ പെരുകുകയാണ്.അവതരിപ്പിക്കുന്ന വിഷയത്തില്‍ ഒരു പുതുമയും ഇക്കൂട്ടര്‍ക്കില്ല.കുറേവളിപ്പുകള്‍ കാട്ടി കയ്യടിവാങ്ങിയാല്‍ സിനിമാനടന്മാരായി/നടീമാരായിത്തീരുമെന്ന തോന്നലുകളും ഇക്കൂട്ടരില്‍ ഇല്ലാതില്ല. ചില സിനിമകള്‍ വളിപ്പാക്കുന്നതില്‍ ഇക്കൂട്ടര്‍ നല്ലപങ്കുവഹിച്ചതായി പലനിരൂപകരും വിലയിരുത്തിയത് ശരിയാണ്.
സിനിമാനടന്മാര്‍,രാഷ്ട്രീയനായകന്മാര്‍ തുടങ്ങിയവരെ അനുകരിക്കുന്ന രീതികള്‍ ഇക്കൂട്ടര്‍ക്ക് മാറ്റാന്‍ സാധിക്കാത്ത ഇനമായിമാറിയിരിക്കുന്നു.ടി.വി ചാനലുകളില്‍ ഇത്തരം പരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വിഭവമായി മാറ്റിയെന്നു പറയുന്നതായിരിക്കും ശരി.
ജനിക്കാനിരിക്കുന്നകുഞ്ഞുങ്ങള്‍ മിമിക്രിക്കാരാവണേ ഭഗവാനേ എന്നവിളിയും വഴിപാടുകളും വരാനിനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.
No comments:
Post a Comment