Monday, August 03, 2009

രാത്രികളിലെ ഉദയം

കവലയില്‍നിന്നും ബാറിലേക്കുള്ളദൂരം...
നാഴികക്കല്ലിലെ അക്കങ്ങള്‍ പിന്നിട്ടവഴികള്‍.
കൂട്ടിയും കിഴിച്ചും മുഖങ്ങള്‍ ഓര്‍ത്തു വച്ചു.
മനസ്സുപഠിക്കാന്‍ പരിശിലനം.
മനസ്സു തുറക്കാന്‍ തീക്കനല്‍.
മദ്യം ഒഴിക്കാന്‍ അളവു പാത്രം.
കുടിക്കുന്നവന്റെ ആഴം അളക്കരുത്.
ഭൂതകാലം ഓര്‍ക്കാന്‍ നീലയും ചുവപ്പും കലര്‍ന്ന മാലകള്‍.
മണ്ഡപത്തിന്ന് തുടുത്ത പട്ടിന്റെ വര്‍ണ്ണം.
നാല്‍പ്പത്തിമൂന്നുശതമാനം സ്കോച്ചും
നാല്‍പ്പതു ശതമാനം നവസാരവും ചേര്‍ന്ന്,
അര്‍ദ്ധരാത്രിയിലും സൂര്യനെ ഉദിപ്പിക്കുന്നു.
സൌഹ്രുദങ്ങള്‍ക്ക് ജാതീ‍ഇല്ല.
സദാചാരത്തിന്റേയും പണയത്തിന്റേയുംശ്വാസങ്ങള്‍....
ആഗോളവല്‍ക്കരണം,അമേരിക്ക,ചൈന...
തച്ചന്റെ കരവിരുതിന്റെ നാലുകാലുകള്‍.
ഒരേനിറമുള്ള മനസ്സുകള്‍...അന്തരീക്ഷത്തി്ലെ സുഗന്ധം...
കണ്ണുകള്‍ക്കുതാഴേയുള്ള കറുപ്പ്,
യേശുദാസിന്റേയും റാഫിയുടേയും പാട്ടിന്റെ തിളക്കം.
സൂര്യനുദിക്കാറയി..വീണ്ടും വരിക...
ഇന്നു ബാങ്ക് റേറ്റ് കുറവാണ്.

4 comments:

  1. മദ്യം ഒഴിക്കാന്‍ അളവു പാത്രം.
    കുടിക്കുന്നവന്റെ ആഴം അളക്കരുത്

    കോല്ലാമല്ലോ നമ്പ്യാരേ...

    ReplyDelete
  2. പതിവില്‍‍ നിന്നും വ്യത്യസ്തമായ രീതി കവിതയുടെ പ്രമേയവുമായി ഒത്തു പോകുന്നുണ്ട്. അര്‍ദ്ധരാത്രിയിലും സൂര്യനെ ഉദിപ്പിക്കുന്ന സൌഹൃദങ്ങള്‍, പുലരിയില്‍ യഥാര്‍ത്ഥ സൂര്യനുദിക്കുമ്പോള്‍ ബാങ്കു റേറ്റിന്റെ കുറവില്‍ കിട്ടുന്ന അധിക വരുമാനത്തെയോര്‍ത്ത് സന്തോഷിക്കുന്നത് ജീവിതത്തിന്റെ വ്യത്യസ്ഥമായ രണ്ടു അവസ്ഥകളെ വരച്ചുകാട്ടുന്നു.

    ReplyDelete
  3. കവിതയാണൊ...?

    സൌഹൃദങ്ങൾക്ക് ജാതിയില്ലാത്തത് അർദ്ധരാത്രിയിൽ സുര്യനുദിക്കുമ്പോൾ മാത്രമല്ലെ..?

    യഥാർത്ത സൂര്യനുദിക്കുമ്പോൾ.....?

    ആശംസകൾ.

    ReplyDelete
  4. Manoharam..nannayirikkunnu..

    Babu

    ReplyDelete