ചുഴലിക്കാറ്റാല്‍ ഇവിടമ്മുഴുവന്‍
ചുഴികള്‍ നിറയുന്നു
ചുടുകണ്ണീരിന്‍ പെരുമഴയിവിടെ
തെരുതെരെ ദിനവും ചൊരിയുന്നു.
വോട്ടുകള്‍കിട്ടിജയിപ്പവരെല്ലാം
വട്ടുപിടിച്ചുഭരിക്കുന്നു
വോട്ടിനുതോക്ക്,വീട്ടിനുതേക്ക്
തേക്കീനു കാട്ടില്‍ വീരപ്പന്മാര്‍....
നന്മകള്‍ വിളയും പുഞ്ചപ്പാടം,
നനവില്ലാതെയുണങ്ങുന്നു.
സാഹോദര്യം ഇരുളിന്നിടയില്‍,
വഴിയറിയാതെ പിടക്കുന്നു.
അടിമത്തിന്‍ അകിടിന്‍ ചൂടില്‍
സതതം പാലുചുരത്തുന്നു
കാപട്യത്തിന്‍ ദുസ്സഹഗന്ധം
കാട്ടുതീപോല്‍ പടരുന്നു.
നാടേ..നിന്നുടെ സായുജ്യം
സ്വതന്ത്രത്തില്‍ മാഞ്ഞുവോ
കവിത നന്നായിരിക്കുന്നു
ReplyDeleteകരുണന്‍,വൈകുണ്‍ണ്ടം