Monday, October 30, 2006

നട്ടെല്ല്

മധുരംകണ്ടഉറുബുകളെ പോലെ
മനുഷ്യമുതുകില്‍ നിരനിരയയി നട്ടെല്ലു നിലകൊള്ളുന്നു
കെട്ടിയ പെണ്ണിനെ പോറ്റാനും, കൊട്ടും, കുരവയും കെട്ടു തട്ടകതില്‍ നില്‍പ്പാനും,
കെട്ടാത്ത പെണ്ണിനെ കുലടയാക്കാനുംസാധിപ്പതു നട്ടെല്ലിന്‍ കഴിവുകളെത്രെ.
കാലില്‍ തൊട്ട് കൈ ഉച്ഛിയില്‍ വെച്ച് ധ്യാനിച്ച്,
കഴുത്ത് അറ്ത്തു പുല കുളികഴിച്ച്,
ദേശത്തേ കുട്ടരെ പതിനാറുണ്ണിച്ഛു’
ദേഹവും, ദേഹിയും ഭ്സ്മമാക്കി,
പുഴയിലൊഴുക്കുന്നതും നട്ടെല്ലുതന്നെ.
നല്ലവന്‍ടെ ‍നെല്ലുണ്‍‍ടും തന്നവന്ടെ ചോര കുടിച്ചും
വല്ലവനും വേണ്ടി ചുരുട്ടിനു പല്ലു കാട്ടുന്ന
വില്ലാളിവീരനാണ‍ത്രെ ‍നട്ടെല്ലു.
വില്ലു കൊണ്ടു എല്ലൊടിച്ഛും,
തോക്കു കൊണ്ടു താളമടിച്ചും
വല്ലവനും വേണ്ടിതന്നവണ്ടെ നെഞ്ചില്‍
വാളുകുത്തിക്കുന്നതും വിരുതന്‍ നട്ടെല്ലുതന്നെ.

3 comments:

എം.കെ.നംബിയാര്‍(mk nambiear) said...

പ്രിയപ്പെട്ട മലയാളി സുഹ്രുത്തുക്കള്‍ക്കായ് ഈ കവിത സമര്‍പ്പിക്കുന്നു
ആദരവോടെ,എം.കെ.

Sreejith K. said...

ഞാനും ഒരു നമ്പ്യാരാണ്. താങ്കളുടേത് എവിടെയാണ് നാട്? കണ്ണൂരാണോ?

കവിത നന്നായി. നട്ടെല്ലിനെക്കുറിച്ച് ആദ്യമായാണ് കവിത കേള്‍ക്കുന്നതെന്ന് തോന്നുന്നു. കഥ ആയിട്ടാണെങ്കില്‍ അത് ഡിസ്കവറി ചാനലില്‍ കുറേ കേട്ടിട്ടുണ്ട് ;)

ഈ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കിയിരുന്നെങ്കില്‍ അത് ബ്ലോഗ്‌റോളില്‍ ചേര്‍ക്കാമായിരുന്നു.

ഓഫ്.ടോപ്പിക്ക്: കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്നാക്കിയിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു.

ബെന്യാമിന്‍ said...

നമ്പ്യാര്‍ജി, നട്ടെല്ല് നല്ല നട്ടേല്ലുള്ള കവിത!!