Monday, October 30, 2006

നട്ടെല്ല്

മധുരംകണ്ടഉറുബുകളെ പോലെ
മനുഷ്യമുതുകില്‍ നിരനിരയയി നട്ടെല്ലു നിലകൊള്ളുന്നു
കെട്ടിയ പെണ്ണിനെ പോറ്റാനും, കൊട്ടും, കുരവയും കെട്ടു തട്ടകതില്‍ നില്‍പ്പാനും,
കെട്ടാത്ത പെണ്ണിനെ കുലടയാക്കാനുംസാധിപ്പതു നട്ടെല്ലിന്‍ കഴിവുകളെത്രെ.
കാലില്‍ തൊട്ട് കൈ ഉച്ഛിയില്‍ വെച്ച് ധ്യാനിച്ച്,
കഴുത്ത് അറ്ത്തു പുല കുളികഴിച്ച്,
ദേശത്തേ കുട്ടരെ പതിനാറുണ്ണിച്ഛു’
ദേഹവും, ദേഹിയും ഭ്സ്മമാക്കി,
പുഴയിലൊഴുക്കുന്നതും നട്ടെല്ലുതന്നെ.
നല്ലവന്‍ടെ ‍നെല്ലുണ്‍‍ടും തന്നവന്ടെ ചോര കുടിച്ചും
വല്ലവനും വേണ്ടി ചുരുട്ടിനു പല്ലു കാട്ടുന്ന
വില്ലാളിവീരനാണ‍ത്രെ ‍നട്ടെല്ലു.
വില്ലു കൊണ്ടു എല്ലൊടിച്ഛും,
തോക്കു കൊണ്ടു താളമടിച്ചും
വല്ലവനും വേണ്ടിതന്നവണ്ടെ നെഞ്ചില്‍
വാളുകുത്തിക്കുന്നതും വിരുതന്‍ നട്ടെല്ലുതന്നെ.