Saturday, December 23, 2006

കണ്ണാടി(ലേഖനം)

ഭാരതീയന്‍ ഗള്‍ഫിലെത്തുബോള്‍ ക്രിത്യമായ ഒരു കണക്കുകളും നമ്മുടെ എംബസ്സികള്‍ സൂക്ഷിക്കുന്നില്ല എന്നതു സത്യമാണു. എതു ഗള്‍ഫ് രാജ്യമെടുത്താലും ക്രിത്യമായ ഒരു കണക്കും തരാന്‍ കഴിയാത്ത എംബസ്സികളാണു നമുക്കു. ക്രിത്യ നിര്‍വഹണത്തിലുള്ള പാളിച്ച്ഛകള്‍ തന്നെയാണു അതിണ്ടെ കാരണം.കുറ്റങളും കുറവുകളും സ്വയം അഗീകരിക്കാത്ത ബാലിശമായ ചിന്താഗതി നമ്മളില്‍ കൂടിക്കൂടി വരികയാണ്.മറ്റുരാജ്യങളിലെ പൌരന്മാര്‍ ഗാള്‍ഫിലെത്തുംബോള്‍ എംബസ്സി അധിക്രിതര്‍ നേരില്‍ ചെന്ന് സ്വീകരിക്കുകയോ,സ്പോണ്‍സര്‍മാരില്‍ നിന്നു നേരിട്ട് തൊഴിലാളിയുടെ എല്ലാകാര്യങളും തെളിവെടുക്കുകയും ചെയ്യുന്ന വിശാലമനസ്കത നമുക്കും അനുകരിച്ചുകൂടെ?
തൊഴില്‍ തേടി വന്ന വ്യക്തികള്‍,താമസസ്തലങളിലെ കക്കൂസും,കുളിമുറിയും വ്രിത്തിയാക്കറില്ല.കംബനി അധിക്രിതരാണ് അതു ചെയ്തു തരേന്ട്തെന്ന മട്ടില്‍ ഫ്ലഷ്പോലും ചെയ്യാതെ പരിസരം നാറ്റിക്കുന്ന പലരും നമുക്കിടയില്‍ സാക്ഷരരായി നടക്കുന്നു.
വിയര്‍പ്പുനാറ്റംസ്വയം മനസ്സിലാക്കാത്ത എത്രയോ വ്യക്ത്തികള്‍ നമുക്കു ചുറ്റും നമ്മെ കറക്കാരുണ്ട്?ചെറിയതുകക്കു ലഭിക്കുന്ന പലസുഗന്ധദ്രവ്യങളും ഈ നൂറ്റാണ്ടില്‍ ഉപയോഗിക്കാനുള്ളതാണെന്ന കാര്യം ഇക്കൂട്ടര്‍ മറക്കുകയാണോ..?പുതിയ റ്റൈയും,കോട്ടും അണിയുന്നതുകൊന്ടുനാറ്റം ഇല്ലാതാവുന്നില്ല.സോപ്പു കൊണ്ട് കക്ഷം,കഴുത്ത്,ഗുഹ്യഭാഗങള്‍ മുതല്‍ ദേശങള്‍ ദിനവും രണ്ടു തവണയെങ്കിലുംവ്രിത്തിയാക്കുകയും,വാസനദ്രവ്യങള്‍ പുരട്ടുകയും ചെയ്താല്‍ നമുക്കിടയിലെ നാറ്റം മുക്കാലും കുറഞ്ഞുകിട്ടും.പിന്നെ കാല്‍ഭാഗമല്ലെ സഹിക്കേണ്ടു...?
ഒരു ജ്യോടി സോക്സ്കഴുകാതെ പലതവണ ഉപയൊഗിച്ച്,സോക്സു തുളഞ്ഞു വിരലുകള്‍ പുറ്ത്തു വരുബോള്‍‍ സോക്സു നിര്‍മ്മാതാക്കളെ പഴിചാരി നടക്കുന്ന രീതികള്‍ ഇനിയെങ്കിലും മാറ്റിക്കൂടെ?ഒരു കുല തേങ,എറിഞ്ഞൂ വീഴ്ത്താന്‍ പാ‍കത്തില്‍ തൂവാലകളെ മാറ്റിയെടുക്കുന്നരീതികളും വിരളമല്ല.ഹോട്ടലിലും ഓഫീസുകളിലും റ്റോയ്ലെറ്റ് ഉപയൊഗിച്ചുകഴിഞ്ഞാല്‍,റ്റിഷ്യു പേപ്പരുകള്‍ ഡസ്ബിനില്‍ ഇടുന്ന എത്രപേര്‍ നമുക്കിടയില്‍ ഉണ്ട്?പാന്‍പരാഗും തിന്ന് ഗോവണിപ്പടികളില്‍ തുപ്പുന്ന നമുക്ക് നമ്മെ തിരിച്ചറിയാതെ പോകുന്നത് പരിതാപകരം തന്നെ.