Friday, February 02, 2007

വി കെ എന്‍ (കവിത)

നിളയുടെ തീരത്തുനിത്യവസന്തമായ്‌
ഇന്നുമീ ചാത്തുവിന്‍ സ്മൃതികള്‍ തെളിയുന്നു
പുലരിയില്‍ പുഴയൊരു തങ്കനൂലാവുന്നു,
പയ്യന്റെകാലടികള്‍ തീരങ്ങള്‍ ഓര്‍ക്കുന്നു
പൂനിലാവെള്ളിയില്‍ പൂഴിമണലിന്റെ
ചന്തം നുകര്‍ന്നനിന്‍ ചിന്തകള്‍ കാവ്യമായ്‌.
വില്വാദ്രീശന്റെ തട്ടകവാസിനീ
വില്വമലയിലെ പൂമരമാണുനീ
പൊട്ടിച്ചിരിപ്പിച്ചചിരിയുടെ മാറ്റൊലി
ഇന്നുമീലോകര്‍ക്കു നല്‍കുന്നു പുഞ്ചിരി.
വളയാത്തനട്ടെല്ലില്‍ കുനിയാതെ നിന്നുനീ
ഈലോകസത്യങ്ങള്‍പൊട്ടിച്ചിരിയാക്കി.
വടക്കുള്ളകൂട്ടാലവീടിന്റെ കോലായില്‍
ചാരുകസേരയില്‍ നീയില്ലകൂട്ടിനായ്‌.
കൂടുവാന്‍ നീയില്ല,സ്വന്ത്വനച്ചിറിയില്ല
വേദവതിയമ്മനിന്നോര്‍മ ചൊല്ലുന്നു.
ചുങ്കവും പാബാടി ദേശവും കൂട്ടരും
അംബലവഴിയുമാചക്കനും ചാത്തനും
ഒക്കെയും സ്മരണകള്‍ നല്‍കുന്നുനിത്യവും
എവിടെ നീ എവിടെ നീ പയ്യന്റെ രൂപമായ്‌?
ചാലിച്ചചമ്മന്തി കടുമാങ്ങകാളനും തോരനുംകൂട്ടിയൊരു-ഊണ്‍തന്നതോര്‍ക്കുന്നു.
ചാറല്‍മഴയുടെഗന്ധം നുകരുബോള്‍
ചിന്തയില്‍ ഇന്നുമാകാര്യങ്ങളോര്‍ക്കുന്നു
സംസ്ക്കാരസാക്ഷരതതിങ്ങുമീനാടിന്റെ,
സംസാരഭാഷയില്‍ ലജ്ജ്യയില്ലാത്തവര്‍
ഓര്‍ക്കുക,നമ്മളീകുഞ്ചന്റെനാട്ടിലെ-
പയ്യനെസ്നേഹിച്ചു വഞ്ചിച്ചതെന്തിന്ന്..?
ഇല്ല,മരിക്കില്ല നീ തീര്‍ത്ത സൗരഭ്യ-
പൂമരത്തോപ്പുകള്‍ പാരിലൊരിക്കലും
ഇല്ലമറക്കില്ല നീതന്നഭാഷയുടെ
ചൈതന്യഭാവുകം ഞങ്ങളൊരിക്കലും

5 comments:

എം.കെ.നംബിയാര്‍ said...

മലയാളഭാഷക്ക് തനതായ ഒരുശൈലിസമ്മാനിച്ച വികെ എന്‍ അന്തരിച്ചപ്പോള്‍ അന്നത്തെ കേരളം ഭരിച്ചിരുന്ന സാംസ്ക്കാരികവകുപ്പ് ശരിയായ ഒരു അന്തിമോപചാരം പോലും അര്‍പ്പിച്ചില്ല എന്നത് സത്യമാണ്.ഇപ്പോഴും ആ പ്രതിഭയെ ,സര്‍ക്കാര്‍ മറക്കുകയാണോ....?

ഭൂതാവിഷ്ടന്‍ said...

അത് പേടിച്ചിട്ടായിരിക്കും ...സാധാരണ പോലെ ഒരു ആചാരവെടി മുഴക്കിയാല്‍ നാണ്വാര്. വെറുതെ വിട്വോ ശെയ്ത്താന്മാരെ?

എം.കെ.നംബിയാര്‍ said...

വേതാളം, താങ്കള്‍ പറഞ്ഞത് സത്യമാണ്.വികെ എന്ന് സമം വികെ എന്‍ തന്നെയെന്ന് തിക്കൊടിയനും മോഹ ന്‍തിരുവില്ലാമലയും പറഞ്ഞതോര്‍ക്കുന്നു.പ്രതികരിച്ചതില്‍ സന്തോഷിക്കുന്നു.

santhosh said...

Your poem is nice.Pls keep writing.ALL THE BEST

Anonymous said...

Dear Nambiear,

Your poem on VKN is a good one but he is above all's imagination and dream - it's a shame for all of us because we (who knows this language) didn't try to understand him and all are underestimated about this genious author. No problem till will tell the truth.

Wish you all the best and hats off to you for this work!

Ayyappan