Monday, June 08, 2009

കാഴ്ച്ചയുടെ മഹാത്മ്യം

ഇടതുകണ്ണിലെ കാഴ്ച അയാള്‍ക്കില്ലാതായി.
ഇടതു ഭാഗത്തുകൂടി പോയവര്‍ പറഞ്ഞു,
ഇവന്‍ കണ്ടഭാവം കാണിക്കുന്നില്ല...

വലതുഭാഗത്തെക്കഴ്ചയും അയാളില്‍ നഷ്ടപ്പെട്ടപ്പോള്‍,
വലതു ഭാഗത്തുകൂടി നടന്നവരും അയാളെ കുറ്റപ്പെടുത്തി.
ഇരുകൂട്ടരും അയാളെ ഒറ്റപ്പെടുത്തി...ഉറക്കെപ്പറഞ്ഞു-
ഇവനാരേയും കണ്ടാല്‍ തിരിച്ചറിയാതായിരിക്കുന്നു,
ഉരുണ്ടഭൂമിയിലാണെന്നു പോലുഓര്‍ക്കാത്തവന്‍....

കാഴ്ചയുടെ മഹാത്മ്യം അയാള്‍ ഓര്‍ക്കുകയായിരുന്നു.
പലനിറങ്ങളിലും വിഹരിക്കുന്ന-
നിറം മാറിഓടിയ ജീവിയെ അയാള്‍ ഓര്‍ത്തു.
മണല്‍ നിറഞ്ഞപുഴയോരങ്ങള്‍...
പച്ചനിറമുള്ള പാടങ്ങള്‍...
തിരുവാതിരനാളിലെനരച്ചനിലാവുള്ളരാത്രികള്‍...
നാലുകെട്ടും,അകത്തളവും,കാവും കുളങ്ങളും..
അയാള്‍ക്കു കാണാന്‍ കഴിയുന്നു.
ഒന്നും നഷ്ടപ്പെട്ടിട്ടില്ല.




7 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന കവിത.
പഴയ കാലത്തിന്റെ കാഴ്ചകള്‍ നശിക്കുന്നില്ല. ഒരിക്കല്‍ കണ്ടതെല്ലാം ഓര്‍മ്മച്ചെപ്പിലുണ്ട്, മങ്ങിപ്പോകാതെ.

Jayapal Nair said...

A good poem ...depicting a sense of reality ...Keep it up!!!

Jayapal Nair

വീകെ said...

കൊള്ളാം.

ആശംസകൾ.

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു...
ആശംസകള്‍...

Unknown said...

NICE ONE

Dr.Kanam Sankar Pillai MS DGO said...

good
continue
regards
drkanam

എം.കെ.നംബിയാര്‍(mk nambiear) said...

DEAR MOHAJEE,JAYAPALNAIR.VK,BHAJI,VINEETHA,Dr.KANAM SANKARAPILLAI...
THANK U VERY MUCH FOR YOUR COMMENT.
BEST WISHES
MKNAMBIEAR