Sunday, November 05, 2006

കൊച്ഛുണ്ണിയാര്‍ (ചെറുകഥ)

ജാതകാല്‍ വിദേശവാസയോഗമുള്ളകിരിയത്തിലെ നായരെ മാത്രമെ തനിക്ക് ഭര്‍ത്താവായി സ്വീകരിക്കാന്‍ പറ്റു എന്ന വാശിയിലയിരുന്നു രാധാമണി.അതിന്നായിചെയ്യാത്തവഴിപാടുകളില്ല,പോകാത്ത അംബലങളീല്ല.എന്തായാലും ഇന്നിപ്പോള്‍ കൊച്ചുണ്ണി നായരുടെ ഭാര്യയാണു രാധാമണി.സകല സുഖങളും നിറഞ്ഞ ഇവരുടെ ജീവിതരീതി പലനായന്മാരിലും അസൂയ ഉളവാക്കുന്നതായി രാധാമണി സ്വപ്നം കാണുന്നു
ഇന്നിപ്പോള്‍ ഗള്‍ഫില്‍ പോകാന്‍ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്ന് അമ്മ പറയുംബോള്‍ ജാതകബലം കൂടി അതിന്ന് ഹേതുവായെന്നു രാധാമണി ഓര്‍മിപ്പിക്കും.
ഗള്‍ഫില്‍ വന്നകാലത്ത് കൊച്ചുണ്ണിനായരുടെ ശബള ദിര്‍ഹം പേഴ്സില്‍ വരുംബോള്‍ നായരറിയാതെ വലിച്ചു മാറ്റുന്ന പതിവ് രാധാമണിക്കു വശമായിരുന്നു.പലവഴിക്കും വരായ കൂട്ടാന്‍ പലവിദ്യകളും ഉപദേശിച്ചിരുന്നുവെങ്കിലും,സന്മാര്‍ഗചിന്തകനായ നായര്‍ കള്ളുപോലുംകുടിക്കാതെ ജീവിക്കുകയായിരുന്നു.കുടിച്ച്ലക്കുകെടുബോള്‍ വല്ലമാര്‍ഗ്ദര്‍ശികളും കടന്നുവരുമോ എന്ന പേടിയും മൂപ്പരെ ഭയപ്പെടുത്തിയിരിക്കണം.
ഇന്നിപ്പോള്‍ രാധാമണിക്ക് ടീച്ചറുപണി,വീട്ടിലിരുന്നുള്ള ടുഷന്‍ പണി.. എല്ലാതരത്തിലും നല്ലവരുമാനം ലഭിക്കുന്നു.കൊച്ചുണ്ണിനായര്‍ ലക്കി മാന്‍.പാ‍ലക്കാടന്‍ ഭാഷയില്പറഞാല്‍ നല്ലകൂട്ടത്തിലാണ്.അങിനെ സകലമാനപേരും നല്ലതുമാത്രം പറയുംബോഴും ഒരു തരത്തിലും ചിലവാക്കാനുള്ളവകുപ്പുകളില്‍ അവര്‍ ചെന്നു പെടാറില്ല.
അമ്മദൈവമാണ്.ചെറുപ്പത്തില്‍അച്ച്ന്‍ മരിച്ച്പ്പോള്‍ പരവശം അറിയിക്കാതെ,അമ്മപെട്ടകഷ്ട്ടംകൂട്ടുകാര്‍ക്കിടയില്‍ നായര്‍ എപ്പഴും പറയാറുണ്ട്.ഇന്നിപ്പോള്‍ അമ്മ ഒറ്റക്ക് നാട്ടില്‍ കഴിയുന്നതില്‍ വിഷമമുള്ളതായി രാധാമണിയോട് പറയാറുണ്ട്.അമ്മയെ ഗള്‍ഫിലേക്ക് കൊണ്ടുവരാനുള്ളസൂചന ചില്ലറപ്രശ്നങളെ ജനിപ്പിക്കുബ്ബോള്‍ തല താഴ്ത്തി ഇരിക്കലാണു പതിവ്.
അടുക്കളകാര്യങളിലും മറ്റും സഹായം പ്രതീക്ഷിച്ച്,അമ്മയെ കെട്ടിയെടുത്തോളിന്‍ നായരെ...എന്നു രാധാമണിഉറക്കെ സമ്മതിച്ചുവെന്നാണു ജനസംസാരം.അമ്മയായ ചീരോമ്മ ഗള്‍ഫിലെത്തി.വ്രിത്തിയുള്ളപാതകളും,മുഷിയാത്ത കെട്ടിടങളും,പുതിയതരം കാറുകളും അമ്മയെ അത്ഭുത്പ്പെടുത്തിയത്രെ.
ചീരോമ്മയെ കണ്ടതും സമീപവാസികളായ പലരും ജനല്‍ വഴിയും സൂത്രോട്ടവഴിയും നോക്കി കുശുകുശുക്കുന്നത് രാധമണി കണ്ടു.എല്ലം അസൂയയാണെന്നു ധരിപ്പിക്കുകയും ചെയ്തു.

കൂടെ ജ്യോലി ചെയ്യുന്ന പലരുടേയും വീടുകളില്‍ അമ്മയെ പ്രദര്‍ശിപ്പിക്കുന്ന പതിവ് ദിനം പ്രതി വര്‍ധിച്ചു.കൂടതെ പലസംഘടനകളുടേയും ഓണസദ്യകളില്‍ ചീരോമ്മയുടെ സാന്നിധ്യം തൂറ്റലില്‍ കലാശിക്കാന്‍ തുടങി.വായു,പിത്ത,കഫാദികള്‍ക്കൊപ്പം,പഞ്ച്സാര,കൊഴുപ്പ്,തുടങിയവയുംചീരോമ്മയെ വിശ്രമിപ്പിക്കാന്‍ സഹായിച്ചു.
അടുക്കളയില്‍ അമ്മയുടെ സാന്നിധ്യംതീരെ ഇല്ല എന്നായപ്പോള്‍ രാധാമണികലി തുള്ളുന്നത് നായരോടായിരുന്നു.പ്രേയസിയുടെ ശംബളം എക്സ്ചേഞ്ച് വഴി കൂട്ടുംബോള്‍ ഒന്നും പറയാതെ കുനിഞിരിക്കും.
ചീരോമ്മയുടെ സൂക്കട് കലശലായപ്പോള്‍ രാധാമണിയുടെ അവധി കൂടാന്‍ തുടങി.ഇടക്കിട്ക്കുള്ള അവധി വര്‍ധിച്ച്പ്പോള്‍ പെര്‍മനെന്റ് അവധിക്കുള്ള അനുവാതം സ്കൂളില്‍ നിന്നും പെട്ടെന്നു കിട്ടി.പണിപോയരാധാമണിടിച്ചറെ കാ‍ണുബോള്‍ പണിയുള്ളടീച്ചര്‍മാര്‍ സുഖവിവരങള്‍ ചോദിച്ചു രസിക്കാനും തുടങി.
അമ്മക്കു രോഗം കലശലാവുബ്ബോള്‍ നായരേയും അവധി എടുപ്പിച്ച് കലിതുള്ളുന്നപതിവ് ലഹരിയായി.അവധി ദിനങള്‍ കൂടീയപ്പോള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തി ,ക്രിഷി പ്പണി തുടരാന്‍ കമ്പനിഅധികാരികള്‍ നായര്‍ക്കു അവസരം കൊടുത്തു.
ഇന്നിപ്പോള്‍ രാധമണി പറയുന്നത്,വിദേശവസയോഗം മത്രമല്ല,ക്രിഷികാര്യങളീലും ഉയര്‍ച്ച ഉള്ള ജാതകാ..കൊച്ചുണ്ണിനായരുടെ.

1 comment:

Sreejith K. said...

നമ്പ്യാര്‍ജീ, ഈ പോസ്റ്റില്‍ “തുടങി.വായു,പിത്ത”... എന്നു തുടങ്ങുന്ന ഒരു വരിയില്‍ ഇടയില്‍ സ്ഥലം വിടാത്തതുകാരണമാണ് ബ്ലോഗിന്റെ സൈഡ് ബാര്‍ മൊത്തം താഴേയ്ക്ക് പോയത്. പൂര്‍ണ്ണവിരാമവും അര്‍ദ്ധവിരാമവും കഴിഞ്ഞാല്‍ സ്ഥലം വിടണം എന്ന നിയമം താങ്കള്‍ പാലിക്കാത്തതാണ് അതിനിടയാക്കിയത്. ശ്രദ്ധിക്കുമല്ലോ.

കൂടുതല്‍ വിവരങ്ങള്‍: http://chintyam.blogspot.com/2006/08/blog-post_07.html