Thursday, January 04, 2007

മലയാളസിനിമാസീഡികളും റെയ്ഡും

ഇന്ന് മലയാളസിനിമകള്‍റിലീസായി തീയറ്ററുകളില്‍ എത്തുബോള്‍ വ്യാജ സിഡികള്‍ പുറത്തുവന്നിരിക്കും.ഇതിന്നെതിരായ റെയ്ടുകള്‍ ഈയിടെ സര്‍ക്കാര്‍ നടത്തുകയും ചെയ്തു.വാസ്തവത്തില്‍ ഇപ്രകാരം സംഭവിക്കുന്നതിന്റെ പൊരുള്‍ എന്താണ്?
സിനിമ എല്ലാവരേയും സ്വാധീനിക്കുന്ന മാധ്യമമാണെന്നതില്‍ തര്‍ക്കമില്ല.ചിലര്‍ നടന്മാരെ അനുകരിക്കുന്നു.മറ്റുചിലര്‍ സിനിമകള്‍ കണ്ട് നേരംവെളിപ്പിക്കുന്നു.അഭിനയിക്കുവാന്‍ ഒരു അവസരത്തിന്നുവേണ്ടി പലതവണകള്‍ പലരേയും കണ്ട് വലിയനടന്മാരായവരാണു പലരും.നടന്മാരായിത്തീരുബ്ബോള്‍ നിശ്ചയിക്കുന്നതുക 10,20,50,ലക്ഷങ്ങളായി(ചിലര്‍ കോടികളും
കൈപ്പറ്റുന്നു)നിശ്ചയിക്കുബോള്‍,നിര്‍മ്മാണച്ചിലവിണ്ടെ പകുതിയിലേറെ നടന്മാര്‍ക്കുകൊടുക്കെണ്ടിവരുന്നു.ഇതില്‍ ഏറ്റവും കൂടുതല്‍ തുകകൈപ്പറ്റുന്നത് നായകന്‍ പിന്നെ നായിക,സഹനടന്‍...പട്ടികനീളുന്നു...
സിനിമ റിലീസായി,കുറഞ്ഞത് 9-10 മാസങ്ങള്‍ ABC CLASS തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുബ്ബോഴാ‍ണ് നിര്‍മ്മാതാവിന്നു വല്ലതും ലഭിക്കുന്നതെന്ന് പറയുന്നു.ചിലപടങ്ങള്‍ പരാജയപ്പെടാറും ഉണ്ട്.സംവിധയകരും,അഭിനേതാക്കളും കൈപ്പറ്റുന്നതുകയില്‍ 3/4 ഭാഗമെങ്കിലും കുറക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍,പടം റിലീസായി 2-3 മാസത്തിനകംനിര്‍മ്മാതാവിന്നു ഒറിജിനല്‍ സിഡികള്‍ market ല്‍ ഇറക്കുവാന്‍ സാധിക്കില്ലെ?അപ്പോള്‍ വ്യാജ സിഡികളെ ഭയപ്പെടേണ്ടതില്ലതാനും.ഇതിന്ന് തീരുമാനമെടുക്കേണ്ട്ത് നടീനടന്മാരും സംവിധായകരുമാണ്.സിനിമാനിര്‍മ്മാണച്ചിലവുകള്‍ കുറയാനും,നല്ലസിനിമകളുമായി പുതിയനിര്‍മ്മാതാള്‍ രംഗത്തുവരാനും ഇതുപകരിക്കുമെന്നത് മറക്കരുത്.

സിനിമാവ്യവസായത്തെ ആശ്രയിച്ചുകഴിയുന്ന പലര്‍ക്കും ഇതുമൂലം നല്ലതുവരുമെന്നതില്‍ തര്‍ക്കമില്ല.

6 comments:

എം.കെ.നംബിയാര്‍(mk nambiear) said...

മലയാളസിനിമയെ സ്നേഹിക്കുന്നസുഹ്രുത്തുക്കളെ,ഇതു മലയാളനടീനടന്മര്‍ക്കും സംവിധായകര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് കരുതുന്നു.

Anonymous said...

നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ ചുരുങ്ങിയ കാശില്‍ അഭിനയിക്കാന്‍ തുനിയുമെന്ന് ഒരിക്കലും കരുതരുത്.
എഴുതിയത് ഉഷാറായിരിക്കുന്നു.
മഞുളാദേവി,

Unknown said...
This comment has been removed by the author.
Unknown said...

പലപ്പോഴും വ്യക്തമായ ഒരു തിരക്കഥയില്ലാതെയാണ്
പല സിനിമകളുടെയും ഷൂട്ടിംഗ് ആരംഭിക്കുന്നത്.
അങ്ങനെ 'പ്ളാനിംഗിലുള്ള' അഭാവം താരതമ്യേന
'പ്രൊഡക്ഷന് കോസ്റ്റിലും' പ്രതിഫലിക്കും! അതു
പോലെ തന്നെ പുതിയ 'മാറ്ക്കറ്റിംഗ് സ്റ്ററാറ്റജീസ്'
രൂപീകരിക്കുന്നതില് മലയാള സിനിമാ വ്യവസായം
ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 'ഡിജിറ്റല് റിലീസ്'
എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്
തീയറ്ററുകളില് (80-85 കേന്ദ്രങ്ങളിലായി) ഒരു
പുതിയ സിനിമ പ്രദര്ശിപ്പിക്കാവുന്നതണ്. ആ
സിനിമ 'കൊഴപ്പമില്ല, തരക്കേടില്ല' തുടങ്ങിയ
അഭിപ്രായം ജനിപ്പിക്കുന്നുവെങ്കില്, ആദ്യത്തെ
രണ്ടാഴ്ചക്കുള്ളില് 50-60% വരെ കളക്റ്റ്
ചെയ്തേക്കാം. താരങ്ങളുടെ പ്രതിഫലം അധികം
കുറയ്ക്കേണ്ടതില്ല. ആറിയ കഞ്ഞി, പഴങ്ങഞ്ഞി
ആകുന്നതിന് മുന്പേ സി-ഡികളും വിപണിയില് എത്തിയാല്,ഏറെക്കുറെ നഷ്ടങ്ങളൊഴിവാക്കാം.

ഗവേഷകന്‍ said...

കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാര്‍ ഒരു ചടങ്ങില്‍ ഇക്കാര്യം പറഞ്ഞതായി കണ്ടു. രണ്ടരക്കോടി രൂപയൊക്കെ സ്റ്റാറുകള്‍ വാങ്ങാന്‍ തുടങ്ങിയാല്‍ മലയാള സിനിമ ഒരിക്കലും ഗതിപിടിക്കുകേല എന്ന്. താരങ്ങളുടെ കൂടിയ പ്രതിഫല നിരക്കു തന്നെയാണ് മലയാള സിനിമയുടെ പ്രശ്നം.

Anonymous said...

മോഹന്‍ലാലും മമ്മുട്ടിയും പ്രതിഫലത്തുകകുറക്കുമെന്നു കരുതരുത് മാഷെ,കാരണം അത്രമാത്രം കഷ്ട്ടപ്പെട്ടാണ് അവരൊക്കെ ഈ നിലയിലെത്തിയത്.
pc menon